Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fatally Shot

America

തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; 14 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ടെ​ക്സ​സ്: അ​ർ​ലിം​ഗ്ട​ണി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് 14 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ അ​ർ​ലിം​ഗ്ട​ണി​ലെ ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു സം​ഘം കൗ​മാ​ര​ക്കാ​ർ ചേ​ർ​ന്ന് വീ​ട്ടി​ലി​രു​ന്ന് പ​ര​സ്പ​രം തോ​ക്ക് ചൂ​ണ്ടി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​പൊ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റി​ലി ജോ​ർ​ദാ​ൻ എ​ന്ന 14 വ​യ​സു​കാ​ര​നാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ച​ത്.

മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ ടാ​റ​ന്‍റ് കൗ​ണ്ടി ജു​വ​നൈ​ൽ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.

കു​ട്ടി​ക​ൾ​ക്ക് ഈ ​തോ​ക്ക് എ​വി​ടെ നി​ന്ന് ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടു​ക​ളി​ൽ തോ​ക്കു​ക​ൾ സൂ​ക്ഷി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ൽ ഇ​ത്ത​രം മാ​ര​കാ​യു​ധ​ങ്ങ​ൾ എ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Up